health

സ്റ്റീംബാത്ത് നടത്തി ചർമ്മത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മാറ്റുന്ന രീതി ഇന്ന് സർവസാധാരണമാണ്. ചൂടുവെള്ളം കുടിക്കുമ്പോൾ ശരീര താപനില വർദ്ധിക്കുന്നു. ഇത് വിയർപ്പ് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വിയർപ്പിനൊപ്പം ചർമ്മത്തിലുള്ള ഹാനികരമായ രാസവസ്തുക്കളും പുറന്തള്ളപ്പെടുന്നു. ഇത് ചർമ്മത്തിന് മാറ്റ് കൂട്ടും. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ വരൾച്ച ഒഴിവാക്കി നിറുത്തി യൗവനം നിലനിറുത്തുന്നതിന് സഹായിക്കുന്നു.

ചർമ്മത്തിന് ലഭിക്കുന്ന അതേ ഗുണങ്ങൾ തന്നെ ചൂടുവെള്ളം കുടിക്കുമ്പോൾ ശിരോചർമ്മത്തിന് ലഭിക്കുന്നു. തന്മൂലം താരൻ ശല്യത്തിൽനിന്ന് രക്ഷപെടുകയും ആരോഗ്യവും തിളക്കവും വൃത്തിയുമുള്ള തലമുടി ലഭിക്കുന്നു. ആരോഗ്യമുള്ള നാഡീവ്യൂഹത്തിന് രക്തയോട്ടത്തെ ഉത്തേജിപ്പിച്ച് നിറുത്തി ഉന്മേഷവും ഉണർവും പ്രദാനം ചെയ്യാൻ സാധിക്കും.പതിവായി ചൂടുവെള്ളം കുടിക്കുമ്പോൾ ചർമ്മത്തിലെ അഴുക്കും പൊടിപടലങ്ങളും കഴുകിപ്പോകുന്നു. ഇത് മുഖക്കുരു ഇല്ലാതാക്കുന്നതിന് സഹായിക്കും.

ശരിയായ ശോധനയ്ക്ക് ചെറു ചൂടുവെള്ളം ഏറ്റവും ഗുണം ചെയ്യും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെ വന്നാൽ അതിന്റെ ഫലമായി മലബന്ധം ഉണ്ടാകാം. വയർ കാലിയായ സമയത്ത് കാലത്ത് ഒരു ഗ്ളാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കാം.

ചൂടുവെള്ളം രക്തക്കുഴലുകളുടെ ചുരുങ്ങലിനെ തടഞ്ഞുനിറുത്തി നന്നായിട്ടുള്ള രക്തയോട്ടത്തിന് സഹായിക്കുന്നു. ഇതുമൂലം പേശികളുടെ വലിച്ചിൽ ഇല്ലാതാക്കി കൈ, കാൽ കടച്ചിൽ മൂലമുണ്ടാകുന്ന വേദന ഇല്ലാതാക്കുന്നു. പേശികളിലേക്ക് അവയവങ്ങളിലേക്കുമുള്ള രക്തയോട്ടത്തിനും സഹായിക്കുന്നു.

അകാല വാർദ്ധക്യത്തെ തടയുന്നു

വെള്ളം കുടിക്കുന്നതു വഴി നമ്മുടെ ശരീരത്തിലെ വിഷാംശത്തെ പുറത്തുകളയുന്നു. ചെറു ചൂടുവെള്ളം കുടിക്കുന്നത് ത്വക്കിന്റെ ആരോഗ്യത്തെ സംരക്ഷിച്ച് ഫ്രീറാഡിക്കലുകൾ ഉണ്ടാകുന്നത് തടഞ്ഞ് നല്ല ആരോഗ്യമുള്ള തിളങ്ങുന്ന ത്വക്ക് പ്രദാനം ചെയ്യുന്നു. ശരീരത്തിന് വേണ്ടുന്ന പോഷകങ്ങളെ ആഗിരണം ചെയ്യാനും അതുകൊണ്ടുണ്ടാകുന്ന പോഷക കുറവ് വരാതിരിക്കാനും സഹായിക്കുന്നു.ചെന്നിക്കുത്തിനുള്ള മരുന്നിലേക്ക് എത്തുന്നതിന് മുൻപ് ചൂടുവെള്ളം ഇടവിട്ട് കുടിക്കുക. ഏകാഗ്രത, മൂഡ് വ്യതിയാനം, തലവേദന, ഓർമ്മക്കുറവ് എന്നിവയ്ക്ക് നല്ലതാണ് ചൂടുവെള്ളം.

ജലജന്യ രോഗങ്ങൾ തടും

കുടിക്കുന്ന ഓരോ തുള്ളി ജലത്തിലും സൂക്ഷ്മാണുക്കൾ ഉണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കും. തിളപ്പിച്ച വെള്ളം കുടിക്കുന്നതുകൊണ്ട് ഈ സൂക്ഷ്മാ ണുകളിൽ നിന്നും രക്ഷ നേടാം. പകർച്ചവ്യാധികളായ ടൈഫോയിഡ്, കോളറ എന്നിവയെ തടയാനും സാധിക്കും.പ്രമേഹരോഗമുള്ളവർ ശരീരത്തിൽ ജലാംശം നിലനിറുത്തണം. വിളർച്ച, മൂത്രനാളികളിലെ അണുബാധ, വൃക്കയിലെ കല്ലുകൾ തുടങ്ങിയ പല രോഗങ്ങൾക്കും തിളപ്പിച്ച ജലം ഒരു തെറാപ്പിയായി ഉപയോഗിക്കാം.