1

പൂവാർ: കഴക്കൂട്ടം - കാരോട് ബൈപ്പാസ് നിർമ്മാണത്തിനായി കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കൽ , കാരോട് വില്ലേജുകളിൽ ഭൂമി വിട്ടു നൽകിയ വസ്തു ഉടമകളുടെ പരാതികളടങ്ങുന്ന നിവേദനം ബൈപ്പാസ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സംസ്ഥാന റവന്യൂ മന്ത്രിക്ക് കൈമാറി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിവേദനം. കഴക്കൂട്ടം -കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിൽ രക്ഷാധികാരി അഡ്വ.ജമീലാ പ്രകാശം, ചെയർമാൻ വി.സുധാകരൻ, വൈസ് ചെയർമാൻമാരായ ബി.എസ്.രജനീഷ്, സി.വിക്രമൻ, സെക്രട്ടറി എസ്.മണിറാവു ,ട്രഷറർ ജി.ചന്ദ്രൻ തുടങ്ങിയവർ നിവേദന സംഘത്തോടൊപ്പമുണ്ടായിരുന്നു.