അശ്വതി: പ്രണയിനിയുമായി കലഹം, അതിഥി സൽക്കാരം.
ഭരണി: ശുഭ ദിനം, ഗൃഹനിർമ്മാണ പുരോഗതി.
കാർത്തിക: പങ്കാളികളുമായി അഭിപ്രായ ഭിന്നത, സാമ്പത്തിക നേട്ടം.
രോഹിണി: സായാഹ്ന സൽക്കാരം, സ്വർണം വാങ്ങും.
മകയിരം: തൊഴിലിൽ ആർജിത അവധി, ഭാര്യയ്ക്ക് അസുഖം.
തിരുവാതിര: സന്താനം മൂലം മനോവ്യാധി, ഭക്ഷണ സുഖം കിട്ടില്ല.
പുണർതം: ഭൂമി വാങ്ങാൻ തീരുമാനം, രാഷ്ട്രീയക്കാർക്ക് അനുകൂലം.
പൂയം: പുണ്യക്ഷേത്രദർശനം, വസ്ത്രം വാങ്ങും.
ആയില്യം: ഗൃഹസന്ദർശനം, ധനഗുണം.
മകം: തൊഴിൽ തർക്കം പരിഹരിക്കും, ബാങ്ക് ജീവനക്കാർക്ക് പ്രതികൂല ദിനം.
പൂരം: മേലധികാരിയിൽ നിന്ന് ശകാരം, മുറിവ്, ചതവ്.
ഉത്രം: വിദ്യാതടസം, കിട്ടാക്കടം തിരികെ കിട്ടും.
അത്തം: സ്വജന വിയോഗം, മാതൃഗൃഹത്തിൽ നിന്ന് അനുകൂലത.
ചിത്തിര: വാഹനയാത്ര സൂക്ഷിക്കണം, ധനഗുണം.
ചോതി: വ്യവഹാര വിജയം, അഭിഭാഷകർക്ക് ശുഭദിനം.
വിശാഖം: ക്ഷീണം തോന്നും, ദൂരയാത്ര ഒഴിവാക്കും.
അനിഴം: ചലച്ചിത്രം കാണും, ഗൃഹോപകരണം വാങ്ങും.
തൃക്കേട്ട: വൈദ്യപരിശോധന, ശത്രുത വർദ്ധിക്കും.
മൂലം: ഭാര്യയുമായി അകൽച്ച, ഉദരവ്യാധി.
പൂരാടം: എഴുത്തുകാർക്ക് ശുഭദിനം, സമ്മാനഗുണം.
ഉത്രാടം: പുത്രിമൂലം മാനഹാനി, നിശ്ചയിച്ച കാര്യങ്ങൾ മാറ്റിവയ്ക്കും.
തിരുവോണം: ധനനഷ്ടം, വാഹന ഗുണം.
അവിട്ടം: പുതിയ നിക്ഷേപ പദ്ധതി, ഉന്നതരിൽ നിന്ന് അംഗീകാരം.
ചതയം: സുഹൃത്തുമായി കലഹം, ഭാര്യയുടെ സാന്ത്വനം.
പൂരുരുട്ടാതി: സ്‌ത്രീസുഹൃത്ത് വഴി അപകീർത്തി, ധനനഷ്ടം,
ഉത്രട്ടാതി: വാഹനം വാങ്ങും, ബന്ധുക്കളുമായി രമ്യത.
രേവതി: വിദേശയാത്രാനുമതി, ഭക്ഷണ ഹാനി.