jntbgri

പാലോട്: അതീവ പ്രാധാന്യമർഹിക്കുന്ന കാട്ടുജാതി ചതുപ്പുകൾ ലോകത്തു തന്നെ ആദ്യമായി പുന:സൃഷ്ടിക്കാനുള്ള നൂതന പദ്ധതിക്ക് പാലോട് ജവഹർ ലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റിൽ തുടക്കം കുറിച്ചു. കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട് മെന്റ് അഡ്വൈസർ ഡോ.മുഹമ്മദ് അസ്ലം കാട്ടുജാതിമരം നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഡോ.എം.രാജേന്ദ്രപ്രസാദ്, ഡയറക്ടർ ഡോ.ആർ .പ്രകാശ് കുമാർ തുടങ്ങിയവർ പദ്ധതിക്ക് നേതൃത്വം നൽകും. മഴക്കാലത്തെ മലവെള്ള പാച്ചിലിനെ നിയന്ത്രിച്ച് കൊണ്ട് ജലസംഭരണികളായി മാറുന്ന ഇത്തരം കാട്ടുജാതി ചതുപ്പുകൾ വേനൽ കാലത്തെ നീരുറവകളുടെ ഉറവിടവുമാണ്.