adv-sharath-chandraprasad

കല്ലമ്പലം: ദേശീയ ബാല തരംഗം സംഘടിപ്പിച്ച വർക്കല, ചിറയിൻകീഴ്‌ താലൂക്ക്‌ തല ശലഭമേളയ്ക്ക് സമാപനമായി. മൂന്നു ദിവസമായി കെ.ടി.സി.ടി സ്കൂളിലും, കെ.ടി.സി.ടി ഓഡിറ്റോറിയത്തിലുമായാണ് ആയിരത്തോളം കുട്ടികൾ പങ്കെടുത്ത ശലഭമേള അരങ്ങേറിയത്. കലാസാഹിത്യ മത്സര വിജയികൾക്കുള്ള അവാർഡ് വിതരണവും, സമാപന സമ്മേളനവും മുൻ എം.എൽ.എ ശരത് ചന്ദ്രപ്രസാദ് നിർവഹിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് മുഖ്യാഥിതിയായിരുന്നു. അഡ്വ. റസൂൽ ഷാൻ, വെട്ടൂർ പ്രതാപൻ, ജയേന്ദ്രൻ, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. എഴുപതോളം സ്കൂളിലെ വിദ്യാർത്ഥികളാണ് എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുത്തത്.