കാട്ടാക്കട:കെ.എസ്.ടി.എ ജില്ലാ സമ്മേളനം ഇന്ന് മുതൽ കാട്ടാക്കട കിള്ളി രാജശ്രീ ആഡിറ്റോറിയത്തിൽ നടക്കും.ഇന്ന് രാവിലെ 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.മികച്ച വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള എൻഡോവ്മെന്റ് ഐ.ബി സതീഷ്.എം.എൽ.എ വിതരണം ചെയ്യും.വൈകിട്ട് ഘോഷയാത്രയും തുടർന്ന് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടക്കുന്ന പൊതു സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും.സമ്മേളനം 22ന് സമാപിക്കും.സമ്മേളനത്തിൽ 600 പ്രതിനിധികൾ പങ്കെടുക്കും.