ramesh-chennithala
ramesh chennithala

തിരുവനന്തപുരം: മംഗലാപുരത്തെ പൊലീസ് വെടിവയ്പും മലയാളി മാദ്ധ്യമ പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതും ജനാധിപത്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യെദിയൂരപ്പ സർക്കാർ ഏകാധിപത്യ ഭരണകൂടത്തെപ്പോലെ പ്രവർത്തിക്കുകയാണ്. വിയോജിക്കുന്നവർ, സാധാരണ ജനങ്ങളായാലും മാദ്ധ്യമപ്രവർത്തകരായാലും അവരെ വെടിവച്ചും ജയിലിലിട്ടും നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ്.
ഇതിനെതിരെ രാജ്യത്തെ എല്ലാ ഭാഗത്തു നിന്നും ശക്തമായ ജനവികാരം ഉയരണം. സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ ജീവവായുവാണ്. അതിനെതിരെയുള്ള ഏതു നീക്കവും ശക്തമായി എതിർക്കപ്പെടുകയും പരാജയപ്പെടുത്തുകയും വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.