നെയ്യാറ്റിൻകര : അരുവിപ്പുറം പ്രദേശത്തോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെയും അയിരൂർ-പെരുങ്കടവിള റോഡ് ഇതേവരെ പുനരുദ്ധരിക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് അരുവിപ്പുറം-അയിരൂർ വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 22 ന് വൈകിട്ട് 5ന് അരുവിപ്പുറം ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തും.കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.അരുവിപ്പുറം വാർഡ് പ്രസി‌ഡന്റ് എസ്.സുജിത് അദ്ധ്യക്ഷത വഹിക്കും.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിനോദ്സെൻ മുഖ്യപ്രഭാഷണം നടത്തും.അമ്പലത്തറയിൽ ഗോപകുമാർ, അഡ്വ.അജയകുമാ‌ർ,മീന,കെ.എസ്.മനോജ്,എം.എസ്.റാം,ജോളി മാലകുളങ്ങര,ഷാജി എം.എസ്,നിഷാം.സി എന്നിവർ സംസാരിക്കും.