ജീവന് വെള്ളം അത്യാവശ്യമാണ്. ഒരുദിവസം ശരാശരി 8 - 9 ഗ്ളാസ് വെള്ളം കുടിക്കുന്നത് ആരോഗ്യം നിലനിറുത്താൻ സഹായിക്കും.ആഹാരത്തിലെ പോഷകങ്ങളെ വഹിച്ചുകൊണ്ടുപോയി ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുക, ശരീരത്തിന്റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങൾ നീക്കുക, നാഡികളുടെ പ്രവർത്തനം, ശ്വസനം, വിസർജ്ജനം തുടങ്ങിയ നിരവധി ശാരീരിക പ്രവർത്തനങ്ങക്ക് വെള്ളം അനിവാര്യമായ പങ്കുവഹിക്കുന്നു. പക്ഷേ ഇന്നത്തെ തലമുറ ശീതളപാനീ
യങ്ങളും തണുത്ത ജലവും കുടിക്കാനാണ് താത്പര്യപ്പെടുന്നത്. എന്നാൽ തിളപ്പിച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നതാണ് നന്ന്.
ശരിയായ ദഹനത്തിനും ശോധനയ്ക്കും
ആഹാരശേഷം തണുത്ത വെള്ളം കുടിക്കുമ്പോൾ കൊഴുപ്പടങ്ങിയ പദാർത്ഥങ്ങൾ കട്ടിയാകുന്നു. ഇത് ശരിയായ ദഹനപ്രക്രിയയും മലശോധനവും തടസപ്പെടുത്തുന്നു. ഇത്തരത്തിൽ കുടലിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് അർബുദത്തിന് വരെ
കാരണമാകും. ചെറു ചൂടുവെള്ളം കുടിക്കുന്നത് ഇത്തരം അപകടസ്ഥിതി ഒഴിവാക്കാൻ സാധിക്കും.
അമിതഭാരം കുറയുന്നു
കാലത്ത് എഴുന്നേൽക്കുമ്പോൾ ചായയോ കാപ്പിയോ കുടിക്കുന്നതിന് പകരം തേൻ അല്ലെങ്കിൽ നാരങ്ങാനീര് ചേർത്ത ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിക്കാൻ ഇത് വളരെ പ്രയോജനകരമാണ്. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് രണ്ട് ഗ്ളാസ് ചൂടുവെള്ളം കുടിക്കുന്നത് അമിതഭക്ഷണം ഒഴിവാക്കാനും അതുവഴി കൂടുതൽ കലോറി എടുക്കുന്നത് കുറയ്ക്കാനും അങ്ങനെ ഭാരം നിയന്ത്രിക്കാനും സഹായിക്കും.
അമിതമായി വ്യായാമം ചെയ്യുമ്പോഴും വേനൽക്കാലത്തും ശരീരത്തിൽ നിന്ന് ജലാംശവും ധാതുലവണവും വേനൽക്കാലത്തും ശരീരത്തിൽ നിന്ന് ജലാംശവും ധാതുലവണങ്ങളും നഷ്ടപ്പെടും. ഇതുകാരണം ശാരീരിക ക്ഷീണം ഉണ്ടാവുകയും ഒപ്പം ശരീരത്തിലെ താപനിലയിൽ വ്യതിയാനം വരികയും ചെയ്യും. വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഓക്സിഡേറ്റീവ് പ്രഷർ കുറച്ച് ശരീരത്തിനെ സംരക്ഷിക്കുന്നതിന് ജലം സഹായിക്കുന്നു.
ചൂടുവെള്ളം കുടിക്കുമ്പോൾ അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകും. ഇത് സുഖമായ ശ്വസനത്തിന് സഹായിക്കുന്നു.
അടിവയറ്റിലെ പേശികൾ വലിഞ്ഞുമുറുകുന്നത് പോലെയുള്ള വേദന ആർത്തവകാലത്ത് സാധാരണയാണ്. ചൂടുവെള്ളം പേശികളുടെ അയവിന് സഹായിക്കുക വഴി ആർത്തവ കാലത്തെ വേദനയ്ക്ക് നല്ല ആശ്വാസം നൽകുന്നു.
മുഖക്കുരുവിന് പരിഹാരം ചൂടുവെള്ളം..അതേക്കുറിച്ച് നാളെ
പ്രീതി. ആർ. നായർ
ചീഫ് ക്ളിനിക്കൽ ന്യൂട്രീഷനിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
ഫോൺ: 0471 407 7777