ബാലരാമപുരം: ഐത്തിയൂർ നേതാജി പബ്ലിക് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം പ്രിൻസിപ്പൽ സിന്ധു കുട്ടികൾക്ക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാളാണ് കുട്ടികൾക്കുള്ള കേക്ക് സ്പോൺസർ ചെയ്തത്.അദ്ധ്യാപിക ജോമോൾ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ സെക്രട്ടറി ആൻസില,​മറ്റ് അദ്ധ്യാപകർ,​സ്കൂൾ ലീഡർ കുമാരി മേഘ തുടങ്ങിയവർ സംബന്ധിച്ചു.