general

ബാലരാമപുരം:നട്ടെല്ലിലെ മജ്ജയിൽ ക്യാൻസർ ബാധിച്ച ഏഴാം ക്ലാസുകാരി അഭിരാമിക്ക് കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ)​ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു.കെ.എസ്.ടി.എയുടെ ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനത്തിന് അദ്ധ്യാപകരിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് സമ്മേളനച്ചെലവ് ചുരുക്കി കണ്ടെത്തിയ ഫണ്ടുപയോഗിച്ചാണ് വീട് നിർമ്മിച്ച് നൽകുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ നിർമ്മാണ നിർവഹണ പത്രം അഭിരാമിയുടെ മാതാവ് നിഷക്ക് കൈമാറി.വെല്ലൂർ മെഡിക്കൽ കോളേജിലാണ് അഭിരാമിയെ ചികിത്സിക്കുന്നത്.അഭിരാമിക്ക് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രീയയുടെ ഫണ്ട് സമാഹരണവും നടന്നു വരുകയാണ്.ഇതിനിടെയാണ് അഭിരാമിക്ക് വീട് നിർമ്മിച്ച് നൽകാൻ കെ.എസ്.ടി.എ രംഗത്തെത്തിയത്.തറക്കല്ലിടൽ ചടങ്ങിൽ സിജോവ് സത്യൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,​കെ.രജി,​ എ.സജീബ്,​ എൻ.ഡി.ശിവരാജൻ എന്നിവർ സംസാരിച്ചു. എം.എസ് പ്രസാദ് സ്വാഗതവും വിദ്യവിനോദ് നന്ദിയും പറഞ്ഞു.