നെയ്യാറ്റിൻകര : കോട്ടുകാൽ, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ, കാരോട്, തിരുപുറം, ചെങ്കൽ, വെങ്ങാനൂർ, വിഴിഞ്ഞം ജൈവകർഷക സമിതികളുടെ സഹകരണത്തോടെ 21ന് ചപ്പാത്ത് ശാന്തിഗ്രാമിൽ ജൈവകർഷക സംഗമവും സെമിനാറും നടക്കും. ശാന്തിഗ്രാം ചെയർമാനായിരുന്ന പി.ഇ.സി.ഡിക്രൂസ് അനുസ്മരണത്തോടനുബന്ധിച്ചാണ് സംഗമം.

'നല്ല ഭക്ഷണവും നല്ല ആരോഗ്യവും നല്ല ജീവിതവും കുടുംബകൃഷിയിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാർ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സജി ഉദ്ഘാടനം ചെയ്യും. ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജിക്കുട്ടി അദ്ധ്യക്ഷത വഹിക്കും.

ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ പി.ഇ.സി.ഡിക്രൂസ് അനുസ്മരണ പ്രഭാഷണം നടത്തും. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. ശോഭ പ്രസംഗിക്കും 'ആരോഗ്യവും ആനന്ദവും - കുടുംബ കൃഷിയിലൂടെ' എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാറിൽ വെള്ളായണി പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. എ.എസ്. അനിൽകുമാർ വിഷയാവതരണം നടത്തും.

ജൈവകർഷകരായ തിരുപുറം കെ. ശിവകുമാർ, രാധാകൃഷ്ണൻ കൂവളശ്ശേരി, മുക്കോല വി. രാജാമണി, ജെ. സതീഷ് കുമാരി, കാരോട് വി. രാജമണി തുടങ്ങിയവർ പങ്കെടുക്കും.

കുടുംബകൃഷി പദ്ധതിയിൽ അംഗമാകാൻ താല്പര്യപ്പെടുന്നവർ 9249482511 എന്ന നമ്പരിൽ ബന്ധപ്പെടണം.