തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ പത്ത്, ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ ഇന്നു തുടങ്ങും. 945 കേന്ദ്രങ്ങളിലായി ആകെ 44,562 പേർ പരീക്ഷയെഴുതും. 71 പേർ ട്രാൻസ്‌ജെൻഡറുകളാണ്. ഇതിൽ 51 പേർ ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷയെഴുതും. പത്താംതരം പരീക്ഷയെഴുതുന്ന ട്രാൻസ്‌ജെൻഡറുകൾ 20.
ഹയർസെക്കൻഡറിക്ക് കൂടുതൽ ട്രാൻസ്‌ജെൻഡറുകൾ ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്- 20 പേർ. തിരുവനന്തപുരത്ത് പതിനഞ്ചും കൊല്ലത്ത് ഒമ്പതും ട്രാൻസ്‌ജെൻഡറുകൾ തുല്യതാ പരീക്ഷയെഴുതും. തൃശ്ശൂരിൽ രണ്ടും കണ്ണൂർ, കാസർകോട്, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോരുത്തർ വീതവും തുല്യതാ പരീക്ഷയെഴുതും.
പത്താംതരം തുല്യതാ പരീക്ഷക്ക് കൂടുതൽ ട്രാൻസ്‌ജെൻഡറുകൾ തിരുവനന്തപുരം ജില്ലയിലാണ്. 6 പേർ. പത്തനംതിട്ട- 4, കൊല്ലം- 4, കാസർകോട്- 3, കണ്ണൂർ -1, പാലക്കാട് -1, കോഴിക്കോട്-1 എന്നിങ്ങനെയാണ് പത്താംതരം എഴുതുന്ന ട്രാൻസ്‌ജെൻഡറുകളുടെ എണ്ണം. ഇരുവിഭാഗങ്ങളിലും ഇംഗ്ലീഷാണ് ആദ്യ പരീക്ഷ.