പൂവാർ: 'എന്റെ അടിമലത്തുറ ' എന്ന വാട്സാപ്പ് ഗ്രൂപ്പ് സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ വിവിധ സംഘടനകളെ ഏകോപിപ്പിച്ച് മാലിന്യത്തിനെതിരെ ബോധവത്കരണ റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2.45 ന് റാലിയും വൈകുന്നേരം 5 ന് സമാപന സമ്മേളനവും നടക്കും.അടിമലത്തുറയിൽ നടക്കുന്ന സമ്മേളനം തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.എം.വിൻസെന്റ് എം.എൽ.എ മുഖ്യ അതിഥിയായിരിക്കും. സെന്റ് സേവ്യേഴ്സ് കോളേജ് അസി.പ്രൊഫ.ലിസ്ബ യേശുദാസ് മുഖ്യ പ്രഭാഷണം നടത്തും.കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുത്രേസ്യ, അടിമലത്തുന്ന ഇടവക വികാരി റവ.ഫാ.മൽബിൻ സൂസൈ, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സജി, വൈസ് പ്രസിഡന്റ് ബിനു.പി.എസ്, അലിയാർ ചാരിറ്റബിൾ ട്രസ്റ്റ് - അഡ്വ.ടി.എസ്.ഹരികുമാർ, കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ത്രേസ്യാ ദാസ് ,മരിയാ ജേക്കബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.