തിരുവനന്തപുരം: കുര്യാത്തി ശ്രീ അവിട്ടം തിരുനാൾ ഗ്രന്ഥശാലയുടെ 79ാമത് വാർഷികാഘോഷം ഇന്ന് വൈകിട്ട് 6ന് ഇൻസ്‌പയേഴ്സ് ഡയറക്ടർ ഡോ. പൂജപ്പുര കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും. സംവിധായകൻ വിജി തമ്പി അദ്ധ്യക്ഷനാകും. കഥാകൃത്ത് ഡോ. ഗിരിജാ സേതുനാഥ്,​ കവി ജി.എസ് അജയഘോഷ്,​ വാർഡ് കൗൺസിലർ ബീനാമുരുകൻ തുടങ്ങിയവർ സംസാരിക്കും. ഗ്രന്ഥശാല ട്രസ്റ്റ് സെക്രട്ടറി കെ.പി. പ്രേമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. രാജൻ നന്ദിയും പറയും. അന്തരിച്ച ട്രസ്റ്റ് ബോർഡംഗം കെ. ശശിധരൻനായരുടെ ഛായാചിത്രം അനാവരണം ചെയ്യും. തുടർന്ന് നൂപുര കലാകേന്ദ്ര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും.