തിരുവനന്തപുരം: വട്ടിയൂർക്കാവ് കരിമൺകുളം റസിഡന്റ്സ് അസോസിയേഷന്റെ 16ാം വാർഷികവും കുടുംബസംഗമവും ഇന്ന് വൈകിട്ട് ആറിന് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ആർ. രാജൻകുരുക്കൾ അദ്ധ്യക്ഷനാകും. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ കുടുംബഡയറക്ടറിയുടെ പ്രകാശനം നിർവഹിക്കും. കെ. സുകുമാരപിള്ള ഡയറക്ടറി ഏറ്രുവാങ്ങും. കൗൺസിലർമാരായ എസ്. ഹരിശങ്കർ, കെ. കോമളകുമാരി, വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ബാലചന്ദ്രൻ, ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കെ.സി. വിക്രമൻ, പി. സുധാകരൻ, അസോസിയേഷൻ സെക്രട്ടറി എം. രാജൻനായർ, ട്രഷറർ പി. തങ്കമണി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും. രാവിലെ 8 മുതൽ വിവിധ കലാമത്സരങ്ങളും ഉണ്ടായിരിക്കും.