തിരുവനന്തപുരം: പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന ആർച്ച് ബിഷപ്പ് സൂസപാക്യത്തിന് ആശംസകൾ അറിയിച്ച് കവയിത്രി സുഗതകുമാരി. ചികിത്സയ്‌ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന സുഗതകുമാരി തന്റെ സെക്രട്ടറി ഹേമലതാമേനോന്റെ കൈവശം ചുവന്ന റോസാപ്പൂക്കൾ കൊടുത്തയച്ചാണ് ആശംസ അറിയിച്ചത്. സുഗതകുമാരിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതായും ഉടൻ ടീച്ചറെ കാണുമെന്നും ബിഷപ്പ് പറഞ്ഞു. ശാന്തിസമിതി സെക്രട്ടറി ജെ.എം. റഹിം, കൺവീനർ ആർ. നാരായണൻ തമ്പി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ. ജോൺ അരീക്കൽ, മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി, മുൻ പി.എസ്.സി അംഗം വി.എസ്. ഹരീന്ദ്രനാഥ് തുടങ്ങിയവരും വെള്ളയമ്പലം ബിഷപ് ഹൗസിലെത്തി ആശംസ അറിയിച്ചു.