നെയ്യാറ്റിൻകര: ഊർജ്ജകിരൺ പരിപാടിയുടെ ഭാഗമായി അമാസ് കേരള സംഘടിപ്പിച്ച സിഗ് നേചർ കാംപയിൻ നെയ്യാറ്റിൻകര ബസ്റ്റാൻ‌ഡ് ജംഗ്ഷനിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു.അമാസ് വൈസ് ചെയർമാൻ വി.കേശവൻകുട്ടി,കൗൺസിലർ ആർ.ഹരികുമാർ,എ.ടി.ഒ സജീവ്,ജി.എസ്.ജ്യോതികുമാർ,ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.