വിതുര: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയ്ക്കോട് പോസ്റ്റ് ഒാഫീസിന് മുന്നിൽ ഉടുപ്പൂരി സമരം നടത്തി. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പി. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് റമീസ് ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മാദ്ധ്യമസമിതി അംഗം അഡ്വ.ബി.ആർ.എം ഷഫീർ, ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം, ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ. ഉവൈസ്ഖാൻ, കെ.എൻ.അൻസർ, തച്ചൻകോട് പുരുഷോത്തമൻനായർ, പൊൻപാറ സതി, വിജയരാജ്, ഉദയകുമാർ, ഗോപിനാഥൻനായർ, മന്നൂർക്കോണം താജുദ്ദീൻ, കരക്കാംതോട് രമേശൻ, അമൽനായർ, ശ്യാംകുമാർ, ഷാൻതോട്ടുമുക്ക്, ബിലാൽസറാഷിദ്, ഫൈസൽ, മുനീർ എന്നിവർ പങ്കെടുത്തു.