purushothaman
vakkom purushothaman

തിരുവനന്തപുരം: കാരേറ്റ് ബി. ഹരിദാസ് സ്മാരക സമിതി പുരസ്കാരം വക്കം പുരുഷോത്തമന് നൽകും. ഡി.സി.സി പ്രസിഡന്റ്, മന്ത്രി, സ്പീക്കർ, ഗവർണർ, പാർലമെന്റ് അംഗം എന്നീ നിലകളിലുള്ള പ്രവർത്തനമികവിനെ മുൻനിറുത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് സമിതി ചെയർമാൻ പാലോട് രവിയും ആനാട് ജയനും അറിയിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കെ.പി.സി.സി മെമ്പറും നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റുമായിരുന്ന കാരേറ്റ് ബി. ഹരിദാസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം. ജനുവരിയിൽ പുരസ്കാരം സമ്മാനിക്കും.