വിതുര: ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ ഉത്സവ പൊതുയോഗം പ്രസിഡന്റ് കെ.ജെ. ജയചന്ദ്രൻനായരുടെ അദ്ധ്യക്ഷതയിൽ നടന്നു.സെക്രട്ടറി എസ്. സുകേഷ് കുമാർ, ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കെ.മുരളീധരൻനായർ, എൻ. രവീന്ദ്രൻനായർ, എസ്. ജയേന്ദ്രകുമാർ, കെ. ഗോപാലകൃഷ്‌ണൻനായർ, സി. ചന്ദ്രൻ, എം.ശശിധരൻനായർ, എ. മുരളി, ചായം സുധാകരൻ, മണികണ്ഠൻ മണലയം, കെ.ശ്രീകുമാർ, എ. വിജയൻ, എസ്. തങ്കപ്പൻപിള്ള, കെ.എൽ. ജയൻബാബു, പി. ബിജുകുമാർ എന്നിവർ പങ്കെടുത്തു. പ്രതിഷ്ഠാ വാർഷിക തൂക്ക മഹോത്സവം ജനുവരി 30 മുതൽ ഫെബ്രുവരി 7 വരെ നടത്തുവാൻ തീരുമാനിച്ചു. തൂക്കംനേർച്ച, സമൂഹപൊങ്കാല, അന്നദാനം, ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടാകും.