kulathoor-school

പാറശാല: കുളത്തൂർ ഗവ.എൽ.പി സ്കൂളിന് വേണ്ടി പാറശാല ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച സ്മാർട്ട് പാചകപ്പുര കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ അദ്ധ്യക്ഷത വഹിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡംഗ്സ്റ്റൻ സി. സാബു, ജനപ്രതിനിധികളായ രാജ അല്ലി, എസ്. സന്തോഷ് കുമാർ, സുധാർജ്ജുനൻ, എം.പി. അജിത്ത്, ആർ. സജീവ്, ബി.ആർ.സി പരീശീലകൻ ആർ.എസ്. ബൈജുകുമാർ, പി.ടി.എ പ്രസിഡന്റ് കുളത്തൂർ സുനിൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷീജ സ്വാഗതവും ഹെഡ്മിസ്ട്രസ് ബി.എസ്. വിജില നന്ദിയും പറഞ്ഞു. പത്ത് ലക്ഷം രൂപ ചെലവാക്കിയാണ് പാചകപുരയുടെ പണി പൂർത്തിയാക്കിയത്. സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങളും എം.എൽ.എ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു.