വർക്കല: പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ കിളിമാനൂർ ഉപജില്ലാ ഓഫീസിൽ നിന്നും വിവിധ വായ്‌പാ പദ്ധതിയുടെ കീഴിൽ വായ്‌പയെടുത്ത് കുടിശിക വരുത്തുകയും നിലവിൽ റവന്യൂ റിക്കവറി നേരിടുന്നതുമായ വർക്കല താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കായി 23ന് രാവിലെ 10 മുതൽ വർക്കല താലൂക്ക് ഓഫീസിൽ റവന്യൂ റിക്കവറി ഒത്തുതീർപ്പ് സംഗമം നടക്കും.