ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായ വ്രതാനുഷ്ഠാനം തുടങ്ങി. പത്ത് ദിവസത്തെ പഞ്ചശുദ്ധിവ്രതമാണ് ശിവഗിരി തീർത്ഥാടകർായി ഗുരുദേവൻ കല്പിച്ചിട്ടുളളത്. രാവിലെ ശിവഗിരി മഹാസമാധി സന്നിധിയിൽ ഭക്തജനങ്ങൾ പീതാംബരദീക്ഷ സ്വീകരിച്ചുകൊണ്ടാണ് വ്രതാരംഭത്തിന് ഔപചാരികമായ തുടക്കം കുറിച്ചത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവരുൾപെടെ സന്യാസി ശ്രേഷ്ഠരാണ് തീർത്ഥാടനകമ്മിറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കും ഭക്തജനങ്ങൾക്കും പീതാംബരദീക്ഷ നൽകിയത്. ധാരാളം ഭക്തജനങ്ങൾ പീതാംബരദീക്ഷ സ്വീകരിക്കുന്നതിനായി മഹാസമാധി സന്നിധിയിൽ എത്തിയിരുന്നു.