പാറശാല: കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തല്ലൂർ പനങ്കോട്ടുകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വികസന സമിതിയുടെ ഉദ്ഘാടനം കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ നിർവഹിച്ചു. പാറശാല ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഷീജ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. പ്രമോദ്, ബി.ഡി.ഒ രാജേന്ദ്രൻ, ജോയിന്റ് ബി.ഡി.ഒ സോളമൻ, ബ്ലോക്ക് എ.ഇ വിജയകുമാരൻ നായർ, പഞ്ചായത്ത് സെക്രട്ടറി ഗോപാലൻ, എൻ.ആർ.ഇ.ജി എ.ഇ രവീന്ദ്രൻ, വാർഡ് മെമ്പർമാരായ ബിന്ദു, ആഗ്നസ്, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.