മലയിൻകീഴ്: ദേശസാത്കൃത ബാങ്കുകളിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പുനടത്തിയ സംഘത്തിലെ പ്രധാന പ്രതി തമിഴ്നാട് ഡിണ്ടിഗൽ അമ്പലത്തുറ സ്വദേശി രാമചന്ദ്രനെ (40, രാമു) പൊലീസ് കസ്റ്റഡിയിലെടുത്തു. സമാനമായ കേസിൽ തേനി ജയിലിൽ കഴിയുകയായിരുന്ന രാമചന്ദ്രനെ കാട്ടാക്കട കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. തമിഴ്‌നാട് ദിണ്ഡുഗൽ ചിന്നാനപ്പെട്ടിയിൽ കെ. പാണ്ടിസെൽവൻ (30), ദിണ്ഡുഗൽ സഹായമാതാപുരം ബേഗംപൂരിൽ എസ്. പ്രേംകുമാർ (29), വിളപ്പിൽശാല കാരോട് വിളയിൽ ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഭരത്കുമാർ (30), കൊല്ലംകോണം ഷീബാഭവനിൽ ജെ. ഷാജിജേക്കബ് (48), പുളിയറക്കോണം ചന്തവിള വീട്ടിൽ എ. രമേഷ്‌കുമാർ (46) എന്നിവരെ നേരത്തെ മലയിൻകീഴ് എസ്.ഐ സൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയിരുന്നു. എസ്.ബി.ഐ പേയാട്, മലയിൻകീഴ് ശാഖകളിലാണ് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പുനടത്തിയത്.
ഫോട്ടോ: അറസ്റ്റിലായ രാമചന്ദ്രൻ