പ്രോജക്ട് സമർപ്പിക്കാം
വിദൂരവിദ്യാഭ്യാസം 2017 - 19 എം.എ/എം.എസ്.സി വിദ്യാർത്ഥികളിൽ പ്രോജക്ട് ഓപ്റ്റ് ചെയ്തിട്ടുളളവർ ജനുവരി 6 ന് മുൻപ് പ്രോജക്ടിന്റെ രണ്ടു പ്രതികൾ അതതു കോ - ഓർഡിനേറ്റർക്ക് സമർപ്പിക്കണം.
ടൈംടേബിൾ
17 ന് നടത്താനിരുന്ന പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷ (പേപ്പർ I – റിസർച്ച് മെത്തഡോളജി), 30 ന് നടത്തും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
എം.ഫിൽ ഫിലോസഫി, 2019 നവംബറിൽ നടത്തിയ എം.ഫിൽ കൊമേഴ്സ്, ഇസ്ലാമിക് ഹിസ്റ്ററി, സംസ്കൃതം, ലേർണിംഗ് ഡിസെബിലിറ്റിസ്, കൺസൾട്ടിംഗ് സൈക്കോളജി, മാത്തമാറ്റിക്സ്, ആർക്കിയോളജി 2018 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാകേന്ദ്രം
ജനുവരി 13 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ ഡിഗ്രി പരീക്ഷകൾക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം (2017 അഡ്മിഷൻ) തിരുവനന്തപുരം എസ്.ഡി.ഇ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട ബി.എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ തിരുവനന്തപുരം എം.ജി കോളേജിലും ബി.സി.എ വിദ്യാർത്ഥികൾ എസ്.ഡി.ഇ കാര്യവട്ടം സെന്ററിലും ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ കാർഡുമായി പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു സെന്ററുകൾക്കോ സമയക്രമത്തിനോ മാറ്റമില്ല.
വിദൂരവിദ്യാഭ്യാസ വിഭാഗം 31 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ 2018 അഡ്മിഷൻ റഗുലർ & 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ഡിഗ്രി പരീക്ഷകൾക്ക് സ്കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ട വിദ്യാർത്ഥികളും ഗവ.ആർട്സ് കോളേജ് സെന്ററായി രജിസ്റ്റർ ചെയ്ത ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി 2017 അഡ്മിഷൻ വിദ്യാർത്ഥികളും ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ഐ.ഡി പ്രൂഫുമായി ഗവൺമെന്റ് കോളേജ് കാര്യവട്ടം സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം.
സെന്റ് ജോൺസ് കോളേജ്, അഞ്ചൽ പരീക്ഷാകേന്ദ്രമായി രജിസ്റ്റർ ചെയ്തവർ കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിലും ചേർത്തല എസ്.എൻ കോളേജ് പരീക്ഷാകേന്ദ്രമായി രജിസ്റ്റർ ചെയ്തവർ കായംകുളം എം.എസ്.എം കോളേജിലും ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ഐ.ഡി പ്രൂഫുമായി പരീക്ഷയ്ക്ക് ഹാജരാകണം.
തിരുവനന്തപുരം ആർട്സ് കോളേജിൽ രജിസ്റ്റർ ചെയ്ത 2018 അഡ്മിഷൻ വിദ്യാർത്ഥികൾ അതേ സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.