fseto

തിരുവനന്തപുരം: ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ നന്തൻകോട് ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.എ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.എസ്. മിനു, ജില്ലാ സെക്രട്ടറി ശ്രീകുമാർ, ബിജുരാജ്, എം. മനോജ് എന്നിവർ സംസാരിച്ചു.