പോത്തൻകോട് : കവിയും വിമർശകനും അദ്ധ്യാപകനുമായിരുന്ന ഡോ. തോന്നയ്ക്കൽ വാസുദേവന്റെ ഓർമ്മയ്ക്കായി അദേഹത്തിന്റെ സുഹൃത്തുക്കളും ശിഷ്യന്മാരും ചേർന്ന് തയ്യാറാക്കിയ 'ചിന്തയുടെ വെളിച്ചം' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. തോന്നയ്ക്കൽ സാംസ്കാരിക സമിതി ഹാളിൽ 23 ന് വൈകിട്ട് 5ന് മന്ത്രി ഡോ. കെ.ടി. ജലീൽ പുസ്തക പ്രകാശന കർമ്മം നിർവഹിക്കും. സാംസ്കാരിക സമിതി പ്രസിഡന്റ് ആർ. വേണുനാഥിന്റെ അദ്ധ്യക്ഷതയിൽ കാനായി കുഞ്ഞിരാമൻ, പ്രൊഫ. വി.എൻ. മുരളി, ഡോ. എം.ജി. ശശിഭൂഷൻ, ഡോ. പ്രഭാകരൻ പഴശ്ശി, എസ്. ഭാസുരചന്ദ്രൻ, പ്രൊഫ. എസ്. സുധീഷ്, സന്തോഷ് തോന്നയ്ക്കൽ എന്നിവർ സംസാരിക്കും. തോന്നയ്ക്കൽ വാസുദേവന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നത്.