general

ബാലരാമപുരം: കിഡ്നി തകരാറിലായ നിർദ്ധനയായ വൃദ്ധ ചികിത്സാ സഹായം തേടുന്നു. മന്നോട്ടുകോണത്ത് വാടകവീട്ടിൽ താമസിക്കുന്ന കൂലിപണിക്കാരനും എഴുത്തുകാരനുമായ ശശിധരൻ പൊറ്റയിലിന്റെ ഭാര്യ സരോജമാണ് സുമനസുകളുടെ കനിവ് തേടുന്നത്. 1991 ൽ ഗർഭപാത്രം നീക്കം ചെയ്തതിനെ തുടർന്ന് വിവിധ രോഗങ്ങൾക്ക് ചികിത്സയിലാണ് സരോജം. വർഷങ്ങളോളം സ്വകാര്യ ആശുപത്രിയിൽ തുടർന്നുവന്ന ചികിത്സക്കായി ആകെ ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലം ശശിധരന് വിൽക്കേണ്ടി വന്നു. ചികിത്സക്ക് മറ്റ് വഴികളില്ലാതായപ്പോൾ 2018ൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധയിൽ ഒരു വൃക്കയുടെ പ്രവർത്തനം നിലച്ചതായും തലച്ചോറിനെയും അസുഖം ബാധിച്ചതായും കണ്ടെത്തി. അസുഖം കലശലായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി ഒന്നര മാസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. നിലവിൽ വാടക വീട്ടിൽ കിടപ്പുരോഗിയായി ജീവിതം തള്ളി നീക്കുകയാണ് സരോജം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്താലാണ് നിത്യചെലവുകൾ നടന്നുപോകുന്നത്. ആശ്രിതരുടെ കനിവ് പ്രതീക്ഷിച്ച് ശശിധരൻ എസ്.ബി.ഐ ഉച്ചക്കട ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67299598919. Ifsc SBIN0071075. ഫോൺ:9633040785.