tita
ടൈറ്റാനിയം

തിരുവനന്തപുരം: നിലവാരമില്ലാത്ത മാലിന്യ നിർമാർജന പ്ലാന്റ് സ്ഥാപിച്ച ചെന്നൈയിലെ കമ്പനി, ട്രാവൻകൂർ ടൈ​റ്റാനിയം പ്രോഡക്ട്സ് ലിമി​റ്റഡിന് 37 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 40 കോടി രൂപ മുടക്കി സ്ഥാപിച്ച ന്യൂട്രലൈസേഷൻ പ്ലാന്റിലുണ്ടായ ഗുരുതര പിഴവിനെ തുടർന്നാണ് ഇത്.

ചെന്നൈ ആസ്ഥാനമായുള്ള വി എ ടെക് വബാഗ് കമ്പനിയാണ് പ്ലാന്റ് സ്ഥാപിച്ചത്. കമ്പനി 31.12 കോടി രൂപ നഷ്ടപരിഹാരമായും 6 കോടി രൂപ നഷ്ടപരിഹാരത്തിന്മേൽ പലിശയായും നൽകാനാണ് ആർബിട്രേറ്റർ ജസ്​റ്റിസ് ജി ശശിധരന്റെ ഉത്തരവ്.

ടൈ​റ്റാനിയത്തിൽ നിന്ന് പുറന്തള്ളുന്ന മലിനജലം നിർവീര്യമാക്കി ജിപ്‌സം ഉത്പാദിപ്പിക്കാനും ജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുമാണ് ന്യൂട്രലൈസേഷൻ പ്ലാന്റ് നിർമിച്ചത്. പ്ലാന്റ് നിർമിച്ച് പ്രവർത്തനക്ഷമമാക്കി കൈമാറാനായിരുന്നു കരാർ. എന്നാൽ ഉത്പാദിപ്പിച്ച ജിപ്‌സം നിലവാരമില്ലാത്തതും മലിനജലം പൂർണമായും നിർവീര്യമാക്കാനാകാത്ത അവസ്ഥയിലുമായിരുന്നു. തുടർന്ന് മലിനീകരണ നിയന്ത്റണ ബോർഡിന്റെ നിർദ്ദേശപ്രകാരം 2017 മേയിൽ ടൈ​റ്റാനിയം 25 ദിവസം അടച്ചിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനിക്കെതിരെ ആർബിട്രഷൻ കേസ് ഫയൽ ചെയ്തത്.