കിളിമാനൂർ:കിളിമാനൂർ ആർ.അർ.വി.ബി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദർശനം - 2019 സപ്തദിന സഹവാസ ക്യാമ്പ് ഇന്ന് ഗവ.എൽ.പി.എസിൽ ആരംഭിക്കും.രാവിലെ 10ന് അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിക്കും.പ്രോജക്ടുകളുടെ ഉദ്ഘാടനം എസ്.ശാന്തകുമാരി,എ.ദേവദാസ് എന്നിവരും അമ്മയ്ക്കൊരു അടുക്കള തോട്ടം മെമ്പർ ബീനാ വേണുഗോപാലും ഡ്രോൺ മെമ്പർ ബി.എസ്.റജിയും സാർത്ഥകം മെമ്പർ ജെ.സജികുമാറും ഉദ്ഘാടനം ചെയ്യും.എസ്.അനിത,ലുപിത, യു.എസ്.സുജിത്,സജി,ചേക്കു രാജീവ്,രതീഷ് പോങ്ങനാട്,എസ്.സുകുമാരപിള്ള ,എസ്.ശശിധരൻ നായർ,വേണു ജി. പോറ്റി, കെ.ജി.തകിലൻ,പ്രിൻസിപ്പൽ വി.ആർ.സാബു,ബി.എസ്.സുനിത,പി.ടി.എ പ്രസിഡന്റ് വി.ഡി.രാജീവ് എന്നിവർ സംസാരിക്കും.