വർക്കല: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് വർക്കല മേഖലയിലെ 19 ജമാഅത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ വൻപ്രതിഷേധ റാലിയും പ്രതിഷേധ കൂട്ടായ്മയും നടന്നു. ശിവഗിരി മഠം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി റെയിൽവേ സ്റ്റേഷൻ വഴി മൈതാനം മുനിസിപ്പൽ പാർക്കിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം കാരാളി സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എ. ദാവൂദ് അദ്ധ്യക്ഷത വഹിച്ചു. ടൗൺ മസ്ജിദ് ഇമാം വി.കെ. മുഹമ്മദ്കുഞ്ഞ് മൗലവി, ദേശീയ മനുഷ്യാവകാശ ഏകോപന സമിതി സെക്രട്ടറി റെനി ഐലിൻ, തൊളിക്കോട് സിദ്ധിഖ് മന്നാനി തുടങ്ങിയവർ സംസാരിച്ചു.