old

കിളിമാനൂർ: ക്രിസ്മസ് സന്ദേശവുമായി പാപ്പാല എൽ.പി എസിലെ കുരുന്നുകൾ വൃദ്ധ സദനത്തിൽ എത്തി. കിളിമാനൂർ പുതിയ കാവിലെ ചക്കുളത്തമ്മ സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ്‌ നടത്തുന്ന വൃദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ക്രിസ്മസ് ആഘോഷം നടത്തിയത്. കേക്ക് വിതരണം ചെയ്തും പാട്ടുപാടിയും കുട്ടികൾ അവർക്കൊപ്പം ചേർന്നു. വാർദ്ധക്യം, സ്നേഹവും പരിഗണനയും ലഭിക്കേണ്ട കാലമാണെന്ന ബോധ്യപ്പെടുത്തലാണ് ഈ പരിപാടിയിലൂടെ സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്ക് നൽകിയത്. ക്രിസ്മസ് ആഘോഷ പരിപാടികൾ പഴയകുന്നുമ്മേൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലാലി ഉദ്ഘാടനം ചെയ്തു. കേക്ക് വിതരണം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ. രാജേന്ദ്രനും ആശംസാ കാർഡ് വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ധരളികയും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എം. ഇന്ദിര, നിഷ, സാഹിറാ ബീവി, പ്രസന്ന എന്നിവർ സംസാരിച്ചു. കരോൾ സംഘം പാപ്പാല ജംഗ്ഷൻ വരെ സന്ദേശ യാത്ര നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലാലി, മെമ്പർമാരായ ജി. എൽ. അജീഷ്, നിഷ, പി. ടി. എ. പ്രസിഡന്റ്‌ കെ. ജി. ശ്രീകുമാർ, എസ് എം.സി. ചെയർമാൻ മാഹീൻ, മനോഹരൻ, കിളിമാനൂർ ഹക്കിം അധ്യാപകരായ എം. ബിന്ദുകുമാരി, ജെ. സജി, ബി.കെ. റസീന, വി.എസ്. ദിവ്യാറാണി, എസ്. സൗമ്യ, അശ്വതി, എം.എസ്. സുജ, ആനി തുടങ്ങിയവർ നേതൃത്വം നൽകി. പ്രഥമാധ്യാപകൻ കെ.വി. വേണുഗോപാൽ സ്വാഗതം പറഞ്ഞു.