പാറശാല: സ്ത്രീയെ ആക്രമിച്ച കുറ്റത്തിന് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ചെങ്കൽ വട്ടവിള കുന്നംവിള ലക്ഷംവീട് കോളനിയിൽ സുമേഷ് ഏലിയാസ് ശംഭു (24), കോളനിയിലെ മറ്റൊരു വീട്ടിലെ സുജിത് കുമാർ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളും സ്ത്രീയുടെ ഭർത്താവുമായുള്ള വഴക്കുകളെ തുടർന്ന് യുവാക്കൾ ചേർന്ന് വീടിനുള്ളിൽ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ചത്തിനെതിരെയാണ് കേസ്. കഴിഞ്ഞ നവംബർ 29 ന് രാത്രിയിൽ ആണ് സംഭവം. കേസിനെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ വീടുകളിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.