കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിൽ തൊഴിൽരഹിത വേതനം കൈപ്പറ്റുന്നവരുടെ പരിശോധന താഴെ പറയുന്ന പ്രകാരം ഓഫീസിൽ നടക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രജിസ്ട്രർ നമ്പർ 409 - 675വരെ 26നും, 677- 775 വരെ 27നും 776 – 862 വരെ 28നും നടക്കും. ഗുണഭോക്താക്കൾ തങ്ങളുടെ ആധാർകാർഡ് ലിങ്ക് ചെയ്ത നാഷണലൈസിഡ് ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്( 12000രൂപയ്ക്ക് താഴെ) റേഷൻകാർഡ് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം, അല്ലാത്തവർക്ക് തുടർന്ന് വേതനം ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.