മുടപുരം: മുടപുരം പ്രദേശത്ത് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി മുടപുരം വിവേകോദയം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 2.30ന് കാർഷിക സെമിനാർ നടക്കും. കുടുംബശ്രീ മിഷൻ കിളിമാനൂർ ബ്ലോക്ക് ജൈവകൃഷി ക്ലസ്റ്റർ ലെവൽ കോ ഓർഡിനേറ്റർ മീന ദീപു ജൈവ കൃഷി കുടുംബത്തിന്റെ ആരോഗ്യത്തിനും നാടിന്റെ നന്മയ്ക്കും എന്ന വിഷയത്തെക്കുറിച്ചും കേരള കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷമുക്ത വീട് എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് നടത്തും.