തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജ് പൂർവവിദ്യാർത്ഥി സംഘടനയായ 'ചെസ്ന' കവിയും എഴുത്തുകാരനുമായിരുന്ന പ്രൊഫ.കിളിമാനൂർ രമാകാന്തന്റെ സ്മരണാർത്ഥം സംസ്ഥാനതലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള കിളിമാനൂർ രമാകാന്തൻ കവിതാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കവിതയും മേൽവിലാസവും കോളേജ് അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം 25നകം ടി.ശരത്ചന്ദ്രപ്രസാദ്, പ്രസിഡന്റ് ചെസ്ന, ലീല ഷെൽട്ടേഴ്സ്, പുന്നൻറോഡ്, സ്റ്റാച്യു, തിരുവനന്തപുരം എന്ന വിലാസത്തിലോ salabhamela@gmail.com എന്ന ഇ-മെയിലിലോ അയക്കണം. പുരസ്കാര സമർപ്പണം 29ന് നടക്കും. ഫോൺ : 9496030412