തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു നേർക്ക് വെടിവയ്പുണ്ടായ മംഗലുരുവിൽ മാദ്ധ്യമപ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയും വെള്ളവും ഭക്ഷണവും പോലും നൽകാതെ പീഡാനുഭവങ്ങൾക്ക് വിധേയരാക്കുകയും ചെയ്ത കർണാടക പൊലീസ് നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് വി.എം. സുധീരൻ പറഞ്ഞു.
മാദ്ധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണത്തിന് നിർദ്ദേശം നൽകിയത് കർണാടക ആഭ്യന്തരമന്ത്രിയാണെന്നു വ്യക്തമാണ്. പൊലീസിനെതിരെ ക്രിമിനൽ കേസെടുക്കണം.
മലയാളി മാദ്ധ്യമപ്രവർത്തകരുടെ പേരിൽ തെറ്റായ പ്രചാരണം അഴിച്ചുവിട്ട് വിഭാഗീയത വളർത്താൻ ശ്രമിച്ച് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ കർണാടക ആഭ്യന്തരമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സുധീരൻ ആവശ്യപ്പെട്ടു.