02

പോത്തൻകോട് : കെ.എസ്.ആർ.ടി.സി.ബസിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാട്ടായിക്കോണം പുതുവൽ പുത്തൻവീട്ടിൽ ശശികുമാർ (69 ) ആണു മരിച്ചത്. കഴിഞ്ഞ 14 നായിരുന്നു അപകടം. സെക്യൂരിറ്റി ജീവനക്കാരനായ ശശികുമാർ രാവിലെ 11 .30 ന് ശ്രീകാര്യം കല്ലമ്പള്ളിയിൽ ബസിറങ്ങി ജോലിക്കായി പോകുമ്പോൾ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെങ്കിലും വ്യാഴാഴ്ച മരിച്ചു.ഭാര്യ: പരേതയായ രാധ. മക്കൾ: ആതിര,അശ്വതി. മരുമക്കൾ: അഭിലാഷ്, പ്രതീഷ്. സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8 .30 ന് .