നെടുമങ്ങാട് : ഇരിഞ്ചയം ബാലകൃഷ്ണാശ്രമം മഹാലക്ഷ്മി ക്ഷേത്ര ട്രസ്റ്റിന്റെ ആദ്ധ്യാത്മിക ജീവചരിത്ര പുരസ്കാര ദാനവും മഹാകവി പൂവത്തൂർ ഭാർഗവൻ, സാഹിത്യകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ എന്നിവർക്കുള്ള ആദരവും ദർശന സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മാനേജർ ജി. ശശിധരൻ നായർ ഉദ്‌ഘാടനം ചെയ്തു. നവജ്യോതി കരുണാകര ഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി അനിൽ ചേർത്തല രചിച്ച "ഹൃദയപുഷ്പം അനുഭവ സമാഹാരകഥകളും" സംഗീത സാമ്രാട്ട് ചെമ്പൈ സ്വാമികളുടെ ജീവിതത്തെ ആധാരമാക്കി ശ്രീകല ചിങ്ങോലി രചിച്ച "ചെമ്പൈ വൈദ്യനാഥ ഭാഗവതർ" എന്ന കൃതിയുമാണ് പുരസ്കാരത്തിന് അർഹമായത്. പിന്നണി ഗായിക ലൗലി ജനാർദ്ദനൻ ,പ്രിൻസിപ്പൽ എസ്.എം. രാകേന്ദു, ഹെഡ്മിസ്ട്രസ് ബി.സി. മോഹനകുമാരി അമ്മ, സ്കൂൾ മാനേജിഗ്‌ പാർട്ട്ണർ ഡോ. രഞ്ചു എന്നിവർ പങ്കെടുത്തു.