sabarimala-pinarayi
Sabarimala Pinarayi

തിരുവനന്തപുരം: പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും കിഫ്ബിക്ക് പണം നൽകാൻ തയ്യാറായത് കിഫ്ബിയുടെ വിശ്വാസ്യതയും സുതാര്യതയും കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി പദ്ധതികളുടെ ബോധവത്കരണത്തിനും പ്രചാരണത്തിനുമായി സംഘടിപ്പിച്ച 'കേരള നിർമ്മിതി' പ്രദർശനത്തിന്റെ ഉദ്ഘാടനം തൈയ്ക്കാട് പൊലീസ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

. വിവാദമൊഴിവാക്കി ഒരു കാര്യവും കേരളത്തിൽ മുന്നോട്ട് കൊണ്ടുപോകാനാവില്ല. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു എന്നതാണ് കിഫ്ബിയുടെ പ്രത്യേകത. എന്തെങ്കിലും അപാകത കണ്ടെത്തിയാൽ ഉടൻ പ്രവൃത്തി നിറുത്തിവച്ച് അത് തിരുത്താൻ ആവശ്യപ്പെടും. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. വികസന നേട്ടങ്ങൾ കേരളത്തിന് അനുഭവവേദ്യമായിക്കൊണ്ടിരിക്കുകയാണ്. പലകാരണങ്ങൾ കൊണ്ട് വർഷങ്ങളായി പിന്നണിയിലായ ദേശീയ പാത വികസനം പുനരാരംഭിക്കാൻ കഴിഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട ഭൂമിവിലയുടെ സംസ്ഥാന വിഹിതം നൽകാൻ തയ്യാറാണ്. ആകെ ആവശ്യപ്പെട്ട് 5374 കോടി രൂപയിൽ ആദ്യ ഗഡുവായി 349 .7 കോടി രൂപ കിഫ്ബി കൈമാറി ക്കഴിഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പുതിയ പാതയ്ക്ക് രൂപരേഖ തയ്യാറാക്കാൻ കൊങ്കൺ റെയിൽ കോർപ്പറേഷനെ ഏല്പിച്ചു..വിദ്യാഭ്യാസ ആരോഗ്യ മേഖലകൾക്ക് ഉണർവേകാൻ കിഫ്ബിക്ക് കഴിഞ്ഞു. 45,000 സ്കൂൾ ക്ലാസു മുറികൾ ഹൈടെക്കായി . പതിനായിരം സ്കൂളുകളിൽ നല്ല ലാബുകൾ സ്ഥാപിച്ചു. 200 സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കി 400 സ്കൂളുകൾ നവീകരിക്കാൻ ഒരു കോടി രൂപ വരെ ചെലവഴിച്ചു. അമ്പലമുകളിൽ സ്ഥാപിക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള പെട്രോ കെമിക്കൽസ് പാർക്കിൽ പതിനായിരം പേർക്ക് നേരിട്ടും അതിന്റെ പകുതി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വർഷത്തിനകം 250

പദ്ധതികൾ:മന്ത്രി ഐസക്

ഒരു വർഷത്തിനുള്ളിൽ 250 പദ്ധതികൾ കിഫ്ബി പൂർത്തിയാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വളർച്ചയിൽ ഇന്ത്യയിൽ ഏറ്രവും വേഗതയുള്ള സംസ്ഥാനമായി കേരളം മാറും. കിഫ്ബിയുടെ വിശ്വാസ്യതയ്ക്ക് പിന്നിൽ അതിന്റെ സ്വതന്ത്ര ഡയറക്ടർമാരാണ്.. 20ൽപ്പരം അന്താരാഷ്ട്ര കമ്പനികളാണ് കേരളത്തിലെ ഐ.ടി മേഖലയിലേക്ക് വരുന്നത്. 5 ലക്ഷം ചതുരശ്ര അടിയുള്ള പുതിയ കെട്ടിടമാണ് ഐ.ടി മേഖലയ്ക്കായി നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

​ ​ജി​ല്ലാ​ത​ല​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​നി​ർ​വഹി​ച്ചു. ​മേ​യ​ർ​ ​കെ.​ ​ശ്രീ​കു​മാ​ർ,​ ​​എം.​എ​ൽ.​എ.​മാ​രാ​യ​ ​വി.​എ​സ്.​ ​ശി​വ​കു​മാ​ർ,​ ​കെ.​ ​ആ​ൻ​സ​ല​ൻ,​ ​സി.​ദി​വാ​ക​ര​ൻ,​ ​സി.​കെ.​ ​ഹ​രീ​ന്ദ്ര​ൻ,​ ​വി.​ ​ജോ​യ്,​ ​ഡി.​ ​കെ.​ ​മു​ര​ളി,​ ​വി.​ ​കെ.​ ​പ്ര​ശാ​ന്ത്,​ ​ഐ.​ബി.​ ​സ​തീ​ഷ്,​ ​ബി.​ ​സ​ത്യ​ൻ,​ ​​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​ ​കെ.​ ​മ​ധു​ ​​ ​, സുശീൽ ഖന്ന ,ഐ.ആർ.ഡി.എ പ്രതിനിധി ആ‌ർ.കെ നായർ തുടങ്ങിയവർ പങ്കെടുത്തു. കിഫ്ബി സി.ഇ..ഒ ഡോ.കെ.എം. എബ്രഹാം സ്വാഗതം പറഞ്ഞു.