karode

പാറശാല: ഹരിതകേരളമിഷന്റെ ' ഇനി ഞാൻ ഒഴുകട്ടെ ' പദ്ധതി കാരോട് ഗ്രാമ പഞ്ചായത്തിൽ കാരോട് വാർഡിലെ ഇടക്കുളം തോടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്. ബെൻഡാർവിൻ ഉദ്ഘടാനം ചെയ്തു. തോടുകളുടെ നവീകരണ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ബാക്കിയുണ്ടായിരുന്ന ഏക തോടാണ് പദ്ധതിയിലൂടെ നവീകരിച്ചത്. പ്രസിഡന്റ് സൗമ്യ ഉദയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.