karumanoor

പാറശാല: കരുമാനൂർ എച്ച്.എം.എസ് എൽ.പി.സ്‌കൂളിൽ സംഘടിപ്പിച്ച ഏകദിന ശിശുസൗഹൃദ ക്യാമ്പ് എൽ.എം.എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ സത്യജോസ് ഉദ്ഘാടനം ചെയ്തു. വൃത്തിയുള്ള നാടും വീടും പദ്ധതിയുടെ ഭാഗമായുള്ള കടലാസ് സഞ്ചി നിർമ്മാണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് നിർവഹിച്ചു. ചെല്ലൻ സ്മാരക അദ്ധ്യാപക പുരസ്കാര ജേതാവ് എ.എസ്. മൻസൂർ, പാറശാല ഫയർസ് റ്റേഷൻ ആഫീസർ പി.ജി.വിൻസെന്റ്, ബിനുകുമാർ എന്നിവരെ വിദ്യാഭ്യാസ സമിതി സെക്രട്ടറി സ്റ്റാൻലി രാജ് ആദരിച്ചു. ജെ.എ. നോബിൾ മില്ലർ, ആർ.ഡി.മോഹൻരാജ്, ഫാ.ടി.ആർ. സത്യരാജ്, ബീജ, ഗ്രാമ പഞ്ചായത്തംഗം രാജൻ, എ.ഇ.ഒ സെലിൻ ജോസഫ്, ഹെഡ്മാസ്റ്റർ ജോയ് വൽസലം, ഡി.ഷിജു എന്നിവർ വിവിധ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.