നെടുമങ്ങാട് :പനവൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ റോൾ നമ്പർ 1300 വരെയുള്ളവർ 26 നും മറ്റുള്ളവർ 27 നും ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്,റേഷൻകാർഡ്,എംപ്ലോയ്മെന്റ് കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവ സഹിതം നേരിട്ട് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.നേരിൽ ഹാജരാകാത്തവർക്ക് തൊഴിൽ രഹിത വേതനം ലഭിക്കുന്നതല്ല.