വക്കം: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരടക്കമുള്ള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് സി.പി.ഐ (എം) വക്കം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൗലവി ജംഗ്ഷൻ മുതൽ വക്കം മാർക്കറ്റ് ജംഗ്ഷൻ വരെ പ്രതിക്ഷേധ പ്രകടനം നടത്തി. സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി അജയകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ വേണുജി, ഷൈലജാ ബീഗം എന്നിവർ നേതൃത്വം നല്കി.