gst

തിരുവനന്തപുരം: ജി എസ് ടി ഉദ്യോഗസ്ഥർ സ്വർണ വ്യാപാര ശാലകൾ മാത്രം തിരഞ്ഞുപിടിച്ച് നടത്തുന്ന പരിശോധനകൾ നിർത്തിവെക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർഅഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
ഇപ്പോൾ നടത്തുന്ന റെയ്ഡുകൾ ജി എസ് ടി നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും, ജി എസ് ടി കമ്മീഷണറുടെ സ്‌പെഷ്യൽ സെർച്ച് വാറന്റ് നിലനിൽക്കുന്നതല്ലെന്നും അവർ പറഞ്ഞു. വാറ്റ് കാലഘട്ടത്ത് കിട്ടുന്നതിനെക്കാൾ കൂടുതൽ നികുതിയാണ് ജി എസ് ടി യിൽ സ്വർണ വ്യാപാരികൾ നൽകുന്നതെന്നും, വ്യാപാര മാന്ദ്യത്തിൽ നട്ടംതിരിയുന്ന സാഹചര്യത്തിൽ കച്ചവടം ഇല്ലായ്മയാണ് നികുതിവരുമാനത്തിൽ കുറവുണ്ടാകുന്നതെന്ന് അവർ പറഞ്ഞു. കേരളത്തിൽ മാത്രമാണ് ഇത്തരം റെയ്ഡ്കൾ നടക്കുന്നത്.
റെയ്ഡ് തുടർന്നാൽ ശക്തമായ സമരം ആരംഭിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി