തിരുവനന്തപുരം : അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷൻ റിജു ആൻഡ് പി.എസ്.കെ ജൂനിയറിന്റെ ലോഗോ പ്രകാശനം നാളെ നടക്കും. വൈകിട്ട് 5.30ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടക്കുന്ന ചടങ്ങിൽ മാജിക് അക്കാഡമി എക്സിക്ക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് ലോഗോ പ്രകാശനം ചെയ്യും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, മേയർ കെ.ശ്രീകുമാർ, സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യുട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ എന്നിവർ പങ്കെടുക്കും. പത്താം ക്ലാസ് വരെയുള്ള വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾക്കും പ്ലസ്ടുവിന്‌ശേഷം കുട്ടികൾ ആഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ മത്സരപരീക്ഷകൾക്കും സഹായം നൽകുംവിധമാണ് മൊബൈൽ ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് ആപ്ലിക്കേഷൻ മാനേജിംഗ് ഡയറക്ടർ പി. സുരേഷ്‌കുമാർ അറിയിച്ചു.