തിരുവനന്തപുരം: ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാൾ ഓഫ് ട്രാവൻകൂറിൽ ബ്രൈഡ്സ് ഓഫ് ഇന്ത്യ ഷോ ആരംഭിച്ചു. ദിവ്യ.എസ്. അയ്യർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവാഹങ്ങൾക്ക് അനുയോജ്യമയ വ്യത്യസ്തവും വൈവിദ്ധ്യവുമായ ആഭരങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 29 വരെയാണ് പ്രദർശനം. മലബാർ ഗോൾഡിന് നിലവിൽ 10 രാജ്യങ്ങളിലായി 250ലേറെ ഷോറൂമുകളുണ്ട്. ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യപ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.