ഏരൂർ: പത്താം ക്ലാസ് വിദ്യാർത്ഥിയെ വാഴയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്. ആലഞ്ചേരി അണുങ്ങൂർ ഏലായിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ഇന്നലെ സ്കൂളിൽ നിന്നു വന്നശേഷം അഞ്ചു മണിയോടെ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയതാണ്. സന്ധ്യയായിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിരുന്നു.. രാവിലെ 6 മണിയോടെ വാഴക്കുല വെട്ടാൻ വന്നയാളാണ് മൃതദേഹം കണ്ടത്.ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.